പന്തീരങ്കാവ് കേസ്; അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഏറ്റുമുട്ടല്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍.

കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ നിലപാട് പൂര്‍ണമായി തള്ളിയാണ് പാര്‍ട്ടി സെന്റര്‍ നിലപാടറിയിച്ചിരിക്കുന്നത്. ഇരുവരും മാവോയിസ്റ്റല്ലെന്ന് സ്ഥാപിക്കാന്‍ ഇതുവരെ തെളിവുകളില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് ചുമത്താനുള്ള നിയമമല്ല യുഎപിഎ എന്നും അത് കേന്ദ്രനിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണര്‍ കേരളവിരുദ്ധമായ പ്രചാരവേല നടത്തുന്നുവെന്നും കേരളത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Top