തിരുവനന്തപുരത്ത് ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകള്‍ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകള്‍ ചത്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെ ഇടിച്ചത്.

ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പിന്നീട് പോത്തുകളെ ട്രാക്കില്‍ നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

പിന്നീട് 10 മിനിറ്റിനു ശേഷമാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം താറുമാറായി.

Top