ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം;കരട് നിര്‍ദേശം എക്‌സൈസ് പുറത്തിറക്കി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സമയമായതിനാല്‍ മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാമെന്ന് വ്യക്തമാക്കുന്ന കരട് നിര്‍ദേശം എക്‌സൈസ് കമ്മീഷണര്‍ പുറത്തിറക്കി.

ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍ അത് ബിവറേജസിലേക്ക് കൈമാറണമെന്നുമാണ് നിര്‍ദേശം. മാത്രമല്ല ഇതിനെ സംബന്ധിക്കുന്ന കരട് നിര്‍ദേശം സര്‍ക്കാരിന് കൈമാറുമെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി. ഈ കരട് നിര്‍ദേശത്തില്‍ ആരോഗ്യ- നിയമ വകുപ്പുകളും ശിപാര്‍ശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാനുളള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്.

Top