‘ഒ ബൈ താമര’ ; താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ആദ്യ ഹോട്ടല്‍ കേരളത്തില്‍

തിരുവനന്തപുരം: താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ആദ്യ ഹോട്ടല്‍ കേരളത്തില്‍ ആരംഭിച്ചു. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും മലയാളിയുമായ എസ്.ഡി.ഷിബുലാലിന്റെ മകള്‍ ശ്രുതി ഷിബുലാലിന്റെ ഉടമസ്ഥതയിലാണ് ഈ ഹോട്ടല്‍.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിന് സമീപമായി വെണ്‍പാലവട്ടത്താണ് ‘ഒ ബൈ താമര’ എന്ന പഞ്ചനക്ഷത്രഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ 300 കോടിയുടെ നിക്ഷേപം നടത്താനാണ് ശ്രുതി തീരുമാനിച്ചിരിക്കുന്നത്. ജര്‍മ്മനിയില്‍ നാല് ഹോട്ടലുകളുള്ള താമരയ്ക്ക് കുടകിലും കൊടൈക്കനാലിലും റിസോര്‍ട്ടുകളും ബെംഗളുരുവില്‍ ബജറ്റ് ഹോട്ടലുകളുമുണ്ട്.

Top