പരിശീലനത്തിന്റെ മറവില്‍ പ്രകൃതി വിരുദ്ധ പീഡനം; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍.പത്തോളം വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആലപ്പുഴ സ്വദേശി ബോബി ജോസഫ് ആണ് അറസ്റ്റിലായത്.

അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. കായിക പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികളുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് അധ്യാപകനെതിരെയുള്ള കേസ്. കുട്ടികളെ പരസ്പരം ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് നടപടിയെടുത്തു.

Top