സംസ്ഥാനവ്യാപകമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം; അവലോകനം ചെയ്ത് ഡി.ജി.പി

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം അവലോകനം ചെയ്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ജനം കൂട്ടംകൂടുന്നതും വാഹനങ്ങളുടെ നീക്കവും മനസിലാക്കാന്‍ ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പൊലീസിന് ഏറെ സഹായകമായെന്നും സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ ഉപയോഗിച്ചുവരുന്നതായും ബെഹ്‌റ പറഞ്ഞു.

നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനാണ് കഴിഞ്ഞ ഏതാനും ദിവസമായി പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുവരുന്നത്. കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി പൊലീസ് ഉപയോഗിച്ചു വരുന്നത്.

Top