കെഎഎസ് പരീക്ഷ; സെക്രട്ടറിയേറ്റ് ജീവനക്കാര്‍ കൂട്ട അവധിയില്‍, താക്കീത് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍. കെഎഎസ് പരീക്ഷയെഴുതുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റിലെ 50 ഉദ്യോഗസ്ഥര്‍ കൂട്ടമായി അവധിയെടുത്തത്. എന്നാല്‍ ഇത്രയധികം ആളുകള്‍ അവധിയെടുത്തത് സെക്രട്ടറിയേറ്റ് പ്രവര്‍ത്തനത്തെ ബാധിച്ചെന്നും ഇവര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണമെന്നും കാണിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാമെന്നും അല്ലെങ്കില്‍ ഇവര്‍ എഴുതുന്ന പരീക്ഷ അയോഗ്യമാക്കുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.കൂട്ട അവധിക്കെതിരെ പൊതുഭരണ സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.

Top