വെടിയുണ്ടകള്‍ കാണാതായ കേസ്; നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച്, എസ്‌ഐ കസ്റ്റഡിയില്‍

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്ന് പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.

വ്യാജ കേയ്‌സുകള്‍ ഉണ്ടാക്കിയതിന്റെ പേരിലാണ് എസ്‌ഐയെ കസ്റ്റഡിയില്‍ എടുത്തത്. ഉച്ചയോടെ എസ്‌ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കണക്കെടുപ്പ് നടത്തിയപ്പോള്‍ 350 വ്യാജ കേയ്‌സുകള്‍ ഉണ്ടാക്കിയാണ് കണക്കെടുപ്പില്‍ ഹാജരാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Top