കൊറോണ; വിഷു പ്രമാണിച്ചുള്ള ശബരിമല ദര്‍ശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വിഷു പ്രമാണിച്ചുള്ള ശബരിമല ദര്‍ശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും പൂജാസമയം ക്രമീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14വരെ നീട്ടാന്‍ തീരുമാനമായത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മാസം മുതലുള്ള വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് എടിഎം വഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു അറിയിച്ചു.

Top