മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌

robbery

തിരുവനന്തപുരം: തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രിയിലാണ് മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷന് അടുത്തുള്ള ചിലങ്ക ജ്വല്ലറിയില്‍ മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം പിന്‍ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു.

140 പവനോളം മോഷണം പോയെന്നാണ് ജ്വല്ലറി ഉടമസ്ഥന്‍ ക്രിസ്റ്റഫര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാര്‍ത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.

Top