റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണം: മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ‘ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കര്‍ശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് പലരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റിയും ട്രാഫിക് പോലീസും കൃത്യമായി നടപടികള്‍ എടുക്കണം’. ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top