ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം: ആരോപണങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം:ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 180 കോടിയുടെ പദ്ധതി സ്വകാര്യകമ്പനിക്ക് കൊളളലാഭത്തിന് വഴി തുറക്കുന്നതാണിതെന്നും ടെന്‍ഡര്‍ വിളിച്ച പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി മുക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള നീക്കത്തില്‍ വിവാദ കമ്പനി ഗാലക്‌സോണ്‍ ആണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് ഡയറക്ടര്‍മാരാണ് ഗാലക്‌സോണിനുള്ളത്. എല്ലാം കൊണ്ടും യോഗ്യതയില്ലാത്ത കമ്പനിയാണ് ഗാലക്‌സോണന്നും ഗാലകസോണ്‍ കമ്പനിയുടെ ടെന്‍ഡര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Top