സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്

തിരുവനന്തപുരം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. സംസ്ഥാനത്തെ അഞ്ചു വയസ്സില്‍ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് ലക്ഷ്യം. അതിനായി 24,247 വാക്‌സിനേഷന്‍ ബൂത്തുകളും മൊബൈല്‍ബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.

Top