പ്രസ് ക്ലബ് സെക്രട്ടറി രാജി വെയ്ക്കണം: പ്രതിഷേധവുമായി വനിത മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രസ് ക്ലബ് മുന്നില്‍ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമിച്ച പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി വനിത മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അധിക്രമിച്ച് കയറയുകയും ആക്രമിക്കുകയും ചെയ്തത്. ഇതില്‍ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പ്രസ് ക്ലബ് മീറ്റിങ്ങ് നടക്കുന്നതിനിടെയാണ് രാജി ആവശ്യപ്പെട്ട് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയത്.

Top