ഒടുക്കം മോഷ്ടാക്കള്‍ ഊറ്റിയത് പൊലീസിന്റെ പെട്രോളും,ഹെല്‍മെറ്റും

തിരുവനന്തപുരം: പൊലീസുകാരുടെ ബൈക്കില്‍ നിന്നും പെട്രോളും ഹെല്‍മെറ്റും കവര്‍ന്നു. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഹെല്‍മറ്റും പെട്രോളുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയയായിരുന്നു സംഭവം. രണ്ട് ഹെല്‍മെറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധത്തില്‍ പത്ത് പൊലീസുകാരാണ് കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ രാത്രി ഒന്നരയോടെ വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മാറ്റുന്നത് കണ്ട ചില വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. എന്നാല്‍ കന്റോണ്‍മെന്റ് പൊലീസ് എത്തിയപ്പോഴേക്കും രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്ന് പ്രതികളെ പൊലീസ് അന്വേഷിച്ച് വരികയാണ്.

Top