നാളെ അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്‌; കേരളം നിശ്ചലമാകുമെന്ന് സമരസമിതി

തിരുവനന്തപുരം: നാളെ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്. തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ചട്ട പരിഷ്‌കരണ നയങ്ങള്‍ക്കെതിരേയാണ് പ്രതിപക്ഷ കക്ഷികളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ചത്തെ ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സംയുക്ത സമരസമതി പറഞ്ഞു. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും സമരസമിതി വ്യക്തമാക്കി.

ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സംസ്ഥാനത്തു പണിമുടക്കില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും.

ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ പ്രകടനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

Top