തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കേരള റെയില്‍വേ പോലീസ് പിടിച്ചെടുത്തത്. ബംഗളൂരു എക്സ്പ്രസിലേക്ക് പോകാന്‍ വന്ന യാത്രക്കാരാനായ ഗംഗരാജുവില്‍ നിന്നാണ് പണം പിടികൂടിയത്.

സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുന്ന ഗംഗരാജുവിന്റെ ബാഗ് പരിശോധിച്ചപ്പോളാണ് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗംഗരാജു തലസ്ഥാനത്ത് വന്നത്. എന്നാല്‍ പണം കൈമാറിയ ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാള്‍ നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Top