പാല്‍ വില വര്‍ധിപ്പിക്കില്ല; പ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും: മില്‍മ

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്. പകരം മില്‍മയുടെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ ലിറ്ററിന് ആറുരൂപവരെ വര്‍ധിപ്പിക്കണമെന്ന് മേഖല യൂണിയനുകള്‍ മില്‍മയ്ക്ക് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് മില്‍മയുടെ ഈ തീരുമാനം. ശുപാര്‍ശ വന്നാലും അതിന് അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു പറഞ്ഞിരുന്നു.

എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Top