മാവോയിസ്റ്റുകളുടെ അഭയകേന്ദ്രമാണ്‌ സിപിഎം: തിരിച്ചടിച്ച് ലീഗ്

തിരുവനന്തപുരം: സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്ലിം ലീഗ്. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്ന്‌ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മുസ്ലീം ലീഗിന്റെ ഈ പ്രതികരണം മാത്രമല്ല മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണെന്നും സര്‍ക്കാരിനെതിരെ ആയുധമെടുക്കാന്‍ ചിലര്‍ ഇവരെ ഇറക്കിവിടുന്നെന്നും ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം പിബിയില്‍ വിമര്‍ശനമുയരുകയും യുഎപിഎ കരിനിയമമാണെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോഹനന്റെ പ്രസംഗം.

Top