ലോക കേരളസഭയില്‍ പ്രതിപക്ഷം പങ്കെടുത്തില്ല; രൂക്ഷമായി വിമര്‍ശിച്ച് പിണറായി

തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന്‌ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുമെന്നും പിണറായി വിജയന്‍ ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞു.

ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോള്‍ മുതല്‍ അവരെ തിരികെ കൊണ്ട് വരാന്‍ താനും സ്പീക്കറും ശ്രമങ്ങള്‍ നടത്തിയെന്നും തുടര്‍ന്ന് നവംബറില്‍ വീണ്ടും പ്രതിപക്ഷ നേതാവിന് കത്തയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അവര്‍ പങ്കെടുത്തില്ല. അതിനാല്‍ ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തെ കണ്ട് സംസാരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Top