കെപിസിസി പുന:സംഘടനയില്‍ തീരുമാനമായില്ല, ഹൈക്കമാന്റിലേക്ക്‌

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ തീരുമാനമായില്ല. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ധാരണയാകാഞ്ഞത്. തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്.

തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ച് നിയമിച്ചതിനാല്‍ വര്‍ക്കിങ്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

Top