കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം; കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

kadakampally-surendran

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍ മൂന്നാം പ്രതിയാണ്.

പേരൂര്‍ക്കട പൊലീസ് 2019 ഏപ്രിലില്‍ മൂന്നിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

വെടിയുണ്ട നഷ്ടപ്പെട്ട സമയത്ത് സനില്‍കുമാറടക്കമുള്ളവര്‍ക്കായിരുന്നു രജിസ്റ്ററിന്റെ ചുമതല. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പൊലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയെന്നും വഞ്ചനയിലൂടെ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

Top