സിഎജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം: നിലപാടറിയിച്ച് സിപിഎം

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഉള്‍പ്പെടുന്ന സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാടറിയിച്ച് സിപിഎം.

വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് വീഴ്ചകള്‍ ഉണ്ടായതിനാല്‍ വിവാദങ്ങള്‍ അവഗണിച്ച് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് പോകുമെന്നും അറിയിച്ചു.

കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Top