ശമ്പള പ്രതിസന്ധി; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്കും

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്കും. ശമ്പളം ലഭിക്കാത്തതും കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് പണിമുടക്കാന്‍ കാരണമെന്ന് ജീവനക്കാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ജിവികെ ഇഎംആര്‍ഐ എന്ന തെലങ്കാനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലന്‍സുകളുടെ കരാര്‍ എടുത്തിരിക്കുന്നത്. പിഎഫ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയാണ് കനിവ് 108. 300 സര്‍വീസുകളുളള കനിവ് ജീവനക്കാര്‍ പണിമുടക്കിയാല്‍ ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.

Top