കൊറോണ വൈറസ് ടൂറിസം മേഖലയേയും ബാധിച്ചു:കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയേയും ഇവ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നിരവധി ബുക്കിങുകളാണ് കൊറോണ വൈറസിനെ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളേത്തുടര്‍ന്ന് നഷ്ടമായതെന്നും നിപ വൈറസ് ബാധ ഉണ്ടായ സമയത്തെ അതേ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനത്തേക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം,ഒരൊറ്റ ദിവസം കൊണ്ട് 64 പേര്‍ കൂടി മരിച്ചതോടെ തിങ്കളാഴ്ചവരെയുള്ള കണക്കുകളനുസരിച്ച് ചൈനയില്‍ കൊറോണ ബാധിച്ച് 425 പേരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന കണക്കുകളില്‍ ആകെ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 20,438 കേസുകളാണ് ഇപ്പോള്‍ ആകെ രോഗികള്‍. മറ്റ് 23 രാജ്യങ്ങളില്‍ 151 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top