പൊലീസില്‍ വീണ്ടും തരം താഴ്ത്തല്‍; ഡിജിപിയെ എഡിജിപിയാക്കാന്‍ ശുപാര്‍ശ, പ്രതിഷേധം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താന്‍ നീക്കം. ഡിജിപി തസ്തിക എഡിജിപിയായി തരംതാഴ്ത്തണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശ കേന്ദ്രത്തിനും അയച്ചു.

ജയിലിലോ-അഗ്‌നിശമന സേനയിലോ തസ്തിക മാറ്റണമെന്നാണ് ശുപാര്‍ശ. അതേസമയം എഡിജിപി തലയോഗത്തില്‍ ഇതിനെതിരെ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കേന്ദ്രം അനുവദിച്ച തസ്തികയാണ് തരംതാഴ്ത്തുന്നത്. ഐപിഎസ് അസോസിയേഷനും ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.

Top