സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് വിരാമം; തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് നിയമമായത്.

നേരത്തെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടിരുന്നില്ല. തുടര്‍ന്നാണ് മന്ത്രിസഭ ഇന്ന് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്.

ബാക്കിയുള്ള 1118 ഇടത്തും 2001ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ ബില്ലിലൂടെ ഒരൈക്യം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ജില്ല,നഗരം,ടൗണ്‍ ,പഞ്ചായത്ത് അതിര്‍ത്തികളില്‍ വ്യത്യാസം വരുത്തരുതെന്നാണ് സെന്‍സസ് ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡ് വിഭജനത്തില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top