സിഎജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ക്കൊടുവില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്‌.

എ​ന്നാ​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന ന്യാ​യ​മാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം നി​ര​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്.

അതേസമയം, പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ തോക്കു പരിശോധനയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

660 റൈഫിളുകളില്‍ 647 എണ്ണമാണ് ക്യാംപില്‍ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകള്‍ മണിപ്പൂരിലെ എആര്‍ ബറ്റാലിയനിലുണ്ടെന്ന് എഡിജിപി പറഞ്ഞു. വീഡിയോ കോള്‍ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും തച്ചങ്കരി പറഞ്ഞു.

മാത്രമല്ല വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഉന്നതരുടെ പങ്കും അന്വേഷിക്കുമെന്നും കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നും രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു. അതേസമയം,സത്യസന്ധമായും സുതാര്യമായും അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ക്രൈംബ്രാഞ്ചിനെ വിശ്വസിക്കണമെന്നും പ്രാധാന്യം തെളിവുകള്‍ക്കുമാത്രമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

തോ​ക്കു​ക​ളും തി​ര​ക​ളും കാ​ണാ​താ​യ​തും, പോ​ലീ​സി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തും, ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും ഉ​ൾ​പ്പ​ടെ ഡി​ജി​പി​യെ പേ​രെ​ടു​ത്ത് കു​റ്റ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി ക​ണ്ടെ​ത്ത​ലു​ക​ൾ സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്.

2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി. ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Top