എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം ; ബജറ്റിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം നിയന്ത്രിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെയാണ് മാനേജുമെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന നിര്‍ദേശത്തെ എതിര്‍ക്കുമെന്നും സംരക്ഷിത അധ്യാപകരുടെ കണക്കില്‍ പിശകുണ്ടെന്നും മാനേജ്‌മെന്റുകള്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അറിവോ, പരിശോധനയോ ഇല്ലാതെ എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍ 18119 തസ്തിക സൃഷ്ടിക്കപ്പെട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്.

സര്‍ക്കാര്‍ വാദങ്ങള്‍ ഖണ്ഡിക്കുന്ന മാനേജ്‌മെന്റുകള്‍, വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് കെ.ഇ.ആര്‍ ഭേദഗതിയെന്നും ആരോപിക്കുന്നു. എയ്ഡഡ് മേഖലയില്‍ 13,255 സംരക്ഷിത അധ്യാപകരുണ്ടായിരിക്കെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചതെന്ന് ബജറ്റില്‍ പറയുന്നു.

Top