വാഹന നികുതി കൂട്ടും; 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളുടെ നികുതി 2 ശതമാനം

തിരുവനന്തപുരം: മോട്ടോര്‍വാഹനനികുതി കൂട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പുതിയ കാറുകള്‍ വാങ്ങില്ലെന്നും പകരം മാസ വാടകയ്ക്ക് കാറുകള്‍ എടുക്കുമെന്നുംമന്ത്രി പറഞ്ഞു.

ഇഓട്ടോകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി ഒഴിവാക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി 5 ശതമാനമാക്കും. മാത്രമല്ല പ്രദര്‍ശന ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇത്തവണത്തെ ബജറ്റില്‍.

15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളുടെ നികുതി 2 ശതമാനവും രണ്ടുലക്ഷം രൂപ വിലയുള്ള ബൈക്കുകള്‍ക്ക് ഒരുശതമാനം അധികനികുതിയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടും. ആഡംബര ബൈക്കുകള്‍ക്ക് വില കൂടും. രണ്ടുലക്ഷം രൂപ വിലയുള്ള ബൈക്കുകള്‍ക്ക് ഒരുശതമാനം അധികനികുതിയും മലിനീകരണ പരിശോധാകേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീസ് 25000 രൂപയുമാക്കി. മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി കൂട്ടി, ആറുകോടി അധികവരുമാനം.

Top