കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്‌

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വിന്‍സെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്. നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു. പൊലീസ് 28 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചും വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്.

Top