ഗവര്‍ണര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: സര്‍വ്വകലാശാല വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കുമെന്നും ഗവര്‍ണര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയാല്‍ പ്രതികരിക്കുമെന്നും ജലീല്‍ പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശിദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും വിശിദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നുണ ആയിരം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാവില്ല. തനിക്ക് ഒരു പങ്കുമില്ലെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top