പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത; നടി ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം: നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. 1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്ന ജമീല പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിതയാണ്.

തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധു വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്.

റാഗിങ് (1973) ആണ് ആദ്യ സിനിമ. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം.

ആദ്യ കാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1990കളില്‍ ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു ജമീല.

മാലിക് മുഹമ്മദ്-തങ്കമ്മ മുഹമ്മദ് ദമ്പതികളുടെ മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. ബിരുദത്തിന് ശേഷം ഫിലിം ഇന്സ്റ്റിറ്റിയൂട്ടില് പഠനം പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top