കൊറോണ; ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാറ്റമില്ലെന്ന് ബിസിസിഐ

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ.

ഐപിഎല്‍ മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു.

ഐപിഎല്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും വൈറസിനെതിരായ മുന്‍കരുതലെടുക്കാന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 29നാണ് ഐപിഎല്‍ മത്സരം ആരംഭിക്കാനിരിക്കുന്നത്.

Top