അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മൂന്നാം ദിനം; ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് 63 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റിന്റെ ആദ്യാ പ്രദര്‍ശനം ഇന്ന് നടക്കും. കാനിലെ പാം ഡി ഓര്‍ ഉള്‍പ്പെടെ പതിനഞ്ചിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രമാണിത്.

മത്സര വിഭാഗത്തില്‍ ആര്‍.കെ.കൃഷാന്ദിന്റെ മലയാള ചിത്രമായ വൃത്താകൃതിയിലുള്ള ചതുരമാണ് പ്രദര്‍ശനത്തിനുള്ള മറ്റൊരു ചിത്രം.

പൊലീസ് സ്റ്റേഷനിലെ മകന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് ഒരു അമ്മയുടെ പോരാട്ട കഥ പറയുന്ന ‘മായി ഘട്ട്: ക്രൈം നം.103/2005 ന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. മാത്രമല്ല കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോനും ഇന്ന് പ്രദര്‍ശിപ്പിക്കും.

Top