പ്രളയസമയത്ത് വാങ്ങിയ അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 205.81 കോടി രൂപ ആവശ്യപ്പെട്ടാണ്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചത്‌. കേരളത്തെ പ്രളയ ധനസഹായത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

Top