തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമില്‍ തീപിടുത്തം; ആളപായമില്ല

തിരുവനന്തപുരം: ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രംവിധേയമാക്കിയിട്ടുണ്ട്. ബാറ്റയുടെ കരമനയിലെ ഷോറൂമിലാണ് സംഭവം. രാവിലെ 9.30 ഓടെയാണ് കടയ്ക്ക് തീ പിടിച്ചത്. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.

രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഷോപ്പ് തുറക്കുന്നതിന് മുമ്പായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Top