കൊല്ലം ആശുപത്രിയില്‍ കണ്ണില്‍ കുടുങ്ങിയ 2.5 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തു

കൊല്ലം: നേത്രരോഗ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ കണ്ണില്‍നിന്ന് 2.5 സെ.മി നീളമുള്ള വിരയെ പുറത്തെടുത്തു. കൊല്ലം താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണു ശസ്ത്രക്രിയ നടത്തിയത്.

കണ്ണിലെ ചുവപ്പു നിറം കാരണം ചികിത്സയ്‌ക്കെത്തിയതാണ് 15 വയസ്സുകാരിയായ കുട്ടി. പരിശോധനയില്‍ കണ്‍തടത്തെയും കണ്‍പോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കണ്‍ജങ്‌ടൈവയുടെ ഉള്ളില്‍ വിരയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വിരയെ പുറത്തെടുത്തു.

ഡൈറോഫൈലേറിയ ഇനത്തില്‍പ്പെട്ടതാണു വിരയെന്നു താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു.

Top