ഇനി വഴിയരികില്‍ മാലിന്യം ഉപേക്ഷിച്ചാല്‍ പിടി വീഴും; പരിശോധന ശക്തമാക്കി മേയര്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ വഴിയരികില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താന്‍ തിരുവനന്തപുരം മേയറുടെ നേതൃത്വത്തില്‍ പരിശോധന. മാലിന്യം ഉപേക്ഷിക്കുന്നവര്‍ നഗരസഭ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്‌ക്വാഡുമായി മേയര്‍ നേരിട്ട് രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്‌ക്വാഡിലെ ജീവനക്കാര്‍ ആക്രമണത്തിനിരയായിരുന്നു. അതിന്‍രെ പശ്ചാത്തലത്തിലാണ് നഗരത്തില്‍ പരിശോധന ശക്തമാക്കിയത്.

ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഹൈവേ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് മേയര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കൂടുതല്‍ രാത്രികാല ജീവനക്കാരെ നിയമിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കി. മാത്രമല്ല മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കൂടുതല്‍ ഫൈന്‍ ഈടാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top