കൊറോണ;ചൈനയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് രാജ്യമെമ്പാടും ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാന്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് ബാധ സംശയിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ വൈറസ് ബാധയല്ലെന്നും എച്ച്‌വണ്‍ എന്‍വണ്‍ ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top