കൊറോണ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം, പൊതുപരിപാടികള്‍ റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുപരിപാടികള്‍ റദ്ദാക്കാനും ഈ മാസം മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.

അതേസമയം, ഏഴ്‌ വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗണവാടികള്‍ക്കും അവധി ബാധകമാണ് എന്നാല്‍ 8,9,10 പരീക്ഷകള്‍ക്കും ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കും മാറ്റമില്ലെന്നും മന്ത്രിസഭ യോഗം അറിയിച്ചു. കൊറോണവൈറസ് സംസ്ഥാനത്ത് ആശങ്ക പരത്തുന്നതിനാലാണ് ഈ തീരുമാനം.

Top