കൊറോണ; സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച വൈറസിന്‍ മേലുള്ള അടിയന്തര പ്രമേയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ലോകത്ത് ഒരു രാജ്യത്തും കുറ്റമറ്റ സംവിധാനങ്ങളില്ലെന്നും സാഹചര്യത്തിന്റെ ഗൗരവം പ്രതിപക്ഷം ഉള്‍ക്കൊള്ളണമെന്നും ആരോഗ്യമന്ത്രി ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങല്‍ അനുസരിച്ചാണ്, പ്രവര്‍ത്തിക്കുന്നതെന്നും ഇറ്റലിയിലെ കുടുംബം മനപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും,
വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് പരിമിതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം,ചെറിയ പിശക് പോലും കാണിച്ച് ആക്രമിക്കുകയാണ്. വ്യക്തമായ ധാരണയില്ലാതെ കാര്യങ്ങള്‍ പറയരുതെന്നും അങ്ങനെ ചെയ്താല്‍ രോഗം മാറില്ലെന്നും എത്ര നിരീക്ഷണങ്ങള്‍ നടത്തിയാലും ചിലരെങ്കിലും കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

റൂട്ട് മാപ്പിലെ പിഴവ് തിരുത്താവുന്നതാണ് അത് വലിയ ആക്ഷേപമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. മാത്രമല്ല മാധ്യമങ്ങളെ കാണുന്നത് താന്‍ നിയോഗിക്കപ്പെട്ട ആളായത് കൊണ്ടാണ്. എല്ലാരും ഒന്നിച്ച് നില്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top