കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

hang

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പേയാട് പള്ളിമുക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണ്ഡലം ഓഫീസിന് സമീപമുള്ള കടയിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്‌. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഗവണ്മെന്റ് പ്രസ് ജീവനക്കാരന്‍ കൂടിയാണ് മരിച്ച മുഹമ്മദ് ഇക്ബാല്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top