സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു; എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിറ്റല്‍ മീഡിയ സെല്‍

തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടിക്കെതിരെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ ഡിജിപിക്ക് പരാതി നല്‍കി.

പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെയാണ് അബ്ദുള്ളക്കുട്ടി സോണിയ ഗാന്ധിയെ എ.ഐ.എം.എം. നേതാവും എം.പി.യുമായ അസദുദ്ദിന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് അധിക്ഷേപിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇത് അപകീര്‍ത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടി കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി. നായരാണ്‍ ഡി.ജി.പി.ക്ക് പരാതി നല്‍കുകയായിരുന്നു.

Top