ചട്ടം ലംഘിച്ച് പൊലീസിനായി 145 വാഹനങ്ങള്‍; വീണ്ടും അഴിമതി ആരോപണമുയര്‍ത്തി ചെന്നിത്തല

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ അഴിമതിക്ക് പിന്നാലെ പൊലീസിനെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാരിന്റ അനുമതിയില്ലാതെ പൊലീസിനായി 145 വാഹനങ്ങള്‍ ചട്ടം ലംഘിച്ച് വാങ്ങിയെന്നും മാത്രമല്ല 30 മള്‍ട്ടി മീഡിയ പ്രൊജക്ടറുകള്‍ വാങ്ങിയതിലും വന്‍ ക്രമക്കേട് നടന്നതായും ചെന്നിത്തല ആരോപിച്ചു.

ഇതെല്ലാം സാധൂകരിച്ച് നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

Top