ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി, വിദ്യാഭ്യാസ കൗണ്‍സിലിന് 16 കോടിയും

തിരുവനന്തപുരം: ബജറ്റില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടിരൂപ വകയിരുത്തി. ഇതില്‍ 125 കോടിരൂപ കേരളം, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വ്വകലാശാലകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കെ.സി.എച്ച്.ആറിന് ഒമ്പത് കോടിയും അസാപ്പിന് അമ്പതുകോടിയുമാണ് മാറ്റിവെച്ചിരിക്കുന്നത്.

കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി. ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്.

കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ നവീകരിക്കും. കോളേജുകളില്‍ 1000ത്തോളം അധ്യാപക തസ്തികകള്‍ തുടങ്ങും.

മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും ന്യൂജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകളാകും തുടങ്ങുകയെന്നും കോഴ്‌സുകള്‍ ലഭിക്കണമെങ്കില്‍ കോളേജിന് നാക് അക്രഡിറ്റേഷന്‍എ പ്ലസ് ഗ്രേഡ് ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാര്‍ വ്യവസ്ഥയില്‍ കോഴ്‌സുകള്‍ നടത്തണം.

Top