സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാക്കാര്‍ കാര്യമായി പ്രതികരിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും സിനിമാ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണെന്നും സിനിമ അടക്കമുള്ള ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല പൗരത്വ നിയമത്തിനെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top