ജില്ലയിലെ വിഭാഗീയത; സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ.സമ്പത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മുന്‍ എംപിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിനെയും കല്ലറ മധുവിനേയും ഒഴിവാക്കി.

നിലവിലുള്ള സംസ്ഥാന സമിതിയില്‍ നിന്നും ഇവരെ മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതി പുനസംഘടിപ്പിച്ചത്.

സിഐടിയു ദേശീയ നിര്‍വ്വാഹക സമിതി അംഗം കൂടിയ സമ്പത്തിനെ ഒഴിവാക്കാന്‍ കാരണം തിരുവനന്തപുരം ജില്ലയിലെ വിഭാഗീയതയാണെന്നാണ് സൂചന.

Top