എസ്.എഫ്.ഐയെ തിരുത്തിതന്നെ മുന്നോട്ടുപോകും; തോമസ് ഐസക്

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. സംഘര്‍ഷം എസ്.എഫ്.ഐയുടെ സമീപനത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണെന്നും അത് തിരുത്തിതന്നെ മുന്നോട്ടുപോകുമെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ എല്ലായിടത്തും എസ്.എഫ്.ഐ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആക്രമണത്തിന്റെ വാഹകരാണെന്നുള്ള അടച്ചാക്ഷേപം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ക്യാമ്പസിലെ എസ്.എഫ്.ഐ യുണിയന്‍ ഭാരവാഹികള്‍ കുത്തി പരിക്കേല്‍പ്പിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

Top