വിദ്യാര്‍ത്ഥി സംഘര്‍ഷം; യൂണിവേഴ്സിറ്റി കോളേജിലെ പ്രിന്‍സിപ്പാളിനെ മാറ്റി

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പഴയ പ്രിന്‍സിപ്പാളിനെ മാറ്റി പുതിയ ആളെ നിയമിച്ചു. ഡോ സി.സി ബാബുവിനെയാണ് പുതിയ പ്രിന്‍സിപ്പാളായി ഉന്നത വിദ്യാഭ്യാസവകുപ്പ് നിയമിച്ചത്. നിലവില്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളാണ് സി.സി ബാബു.

കോളേജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പാളിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളായ രണ്ട് പേര്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. അതേ തുടര്‍ന്ന് കോളേജിലെ എസ്.എഫ്. ഐ യൂണിറ്റ് പിരിച്ച് വിടുകയും പുതിയ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.

കോളേജ് അവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി തിങ്കളാഴ്ച കോളേജ് തുറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Top